തൊടുപുഴ : സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ കെ.ജി.വിഭാഗം വിദ്യാർഥികൾക്കായി കളേഴ്സ്ഡേയും വിദ്യാർഥികൾ നിർമിച്ച വിവിധ പഠനസഹായികളുടെ പ്രദർശനവും ഒരുക്കി.

സ്കൂൾ മാനേജർ പ്രൊഫ. പി.ജി. ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു.
 
പ്രിൻസിപ്പൽ വി.എൻ.സുരേഷ്, ദീനദയാ സേവാട്രസ്റ്റ് ചീഫ് എക്സിക്യുട്ടീവ് ട്രസ്റ്റി ജഗദീഷ് ചന്ദ്ര, വിദ്യാലയസമിതി സെക്രട്ടറി സുന്ദർരാജൻ, ശിശുവാടിക പ്രഥമാധ്യാപിക ഷീബാ കുമാരി എന്നിവർ സംസാരിച്ചു. ചുവപ്പും നീലയും മഞ്ഞയും നിറമുള്ള വസ്ത്രങ്ങളണിഞ്ഞും അതേനിറത്തിലുള്ള ബലൂണുകളും കൈയിലേന്തി വിദ്യാർഥികൾ റാലി നടത്തി. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

By admin

Leave a Reply

Your email address will not be published. Required fields are marked *