കുവൈറ്റ്‌ സിറ്റി: കുവൈറ്റിൽ നിരവധി പേർ ഇരയായ ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടിയെന്ന് വ്യക്തമാക്കി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഈ സംഘം വിദേശ തൊഴിലാളികളെ നിയമവിരുദ്ധവും വഞ്ചനാപരവുമായ പ്രവർത്തനങ്ങൾക്കായി സജീവമായി റിക്രൂട്ട് ചെയ്യുന്നതായി അധികൃതർ കണ്ടെത്തിയരുന്നു.
ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും മൊബൈൽ ഫോൺ കണക്ഷനുകളും നൽകണമെന്ന് കാണിച്ചാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നത്. ഈ തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ടുകളും ഫോൺ കണക്ഷനുകളും നൽകിയതിന് പ്രതിഫലമായി പണ നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരുന്നു.
സിനിമകളും സീരിയലുകളും നിർമ്മിക്കുമെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ കമ്പനി നടത്തിയതിനും ഒരാൾ അറസ്റ്റിലായി. 30-ലധികം തട്ടിപ്പ് കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തട്ടിപ്പുകൾക്കും വഞ്ചനാപരമായ പ്രവർത്തനങ്ങൾക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും കർശനമായ മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ വെബ്‌സൈറ്റുകളോട് പ്രതികരിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശം നൽകി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *