ഫോട്ടോലാബ് എന്ന ആപ്പില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് മനോഹരമാക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാറും അത്തരത്തിലൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചിത്രം വൈറലാകുകയും ചെയ്തു.
നിറവയറില്‍ കൈവെച്ചു നില്‍ക്കുന്ന ബേബി ഷവറിന്റേത് എന്നു തോന്നിക്കുന്ന ചിത്രമാണ് രഞ്ജു പോസ്റ്റ് ചെയ്തത്. പിങ്ക് നിറത്തിലുള്ള ഗൗണായിരുന്നു ഔട്ട്ഫിറ്റ്. ‘എല്ലാം പെട്ടെന്നായിരുന്നു. ഉത്തരവാദി? ഇതൊരു ട്രെന്‍ഡ് ആണെങ്കിലും എനിക്കിഷ്ടായി. എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ’ എന്ന കുറിപ്പോടെയാണ് രഞ്ജു ചിത്രം പോസ്റ്റ് ചെയ്തത്.
അമ്മയാകണമെന്ന തന്റെ ആഗ്രഹമാണ് രഞ്ജു ഈ ചിത്രത്തിലൂടെ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേര്‍ ഇതേകാര്യം കമന്റും ചെയ്തു. ‘മാതൃത്വം നിങ്ങളുടെ ഹൃദയത്തിലാണ്. അതുകൊണ്ട് നിങ്ങള്‍ എന്നേ പൂര്‍ണമായും സ്ത്രീയായിക്കഴിഞ്ഞു’, ‘അമ്മയാകാന്‍ പ്രസവിക്കണമെന്നില്ല’ എന്നെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.