കോഴിക്കോട്: എം ഇ എസ് രാജാ റസിഡൻഷ്യൽ സ്കൂൾ അമ്പതാം വാർഷികാഘോഷത്തിന്റെ ലോഗോ മേയർ ഡോ.ബീന ഫിലിപ്പ് പ്രകാശനം ചെയ്തു.
ഒരു വർഷം നീണ്ടു നിൽക്കുന്ന അമ്പതാം വാർഷികത്തിന്റെ ഉദ്ഘാടനം 2023 സെപ്റ്റംബർ 29-ന് വെള്ളിയാഴ്ച അഞ്ചുമണിക്ക് എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ ഫസൽ ഗഫൂർ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിൽ നിർവഹിക്കും .
കുന്നമംഗലം എംഎൽഎ അഡ്വക്കറ്റ് പിടിഎ റഹീം , പ്രശസ്ത എഴുത്തുകാരൻ കെ പി രാമനുണ്ണി എന്നിവർ മുഖ്യാതിഥികളാകുന്ന പരിപാടിയിൽ സമൂഹത്തിൻറെ വിവിധ തുറയിലുള്ള ആളുകൾ പങ്കെടുക്കും. ആസൂത്രണം ചെയ്ത 50 ഇന പരിപാടികളുടെ സമാപനം 2024 ഒക്ടോബർ മാസത്തിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഓർഗനൈസിങ് കമ്മിറ്റി അറിയിച്ചു.
പ്രസ് മീറ്റിൽ പി എച്ച്, മുഹമ്മദ് (ചെയർമാൻ, SMC), എടിഎം അഷ്റഫ്, (എം ഇ എസ് ജില്ലാ സെക്രട്ടറി), ഹസ്സൻ തിക്കോടി (ട്രഷറർ SMC), കെ.വി സക്കീർ ഹുസൈൻ,(വർക്കിംഗ് ചെയർമാൻ,ഓർഗനൈസിങ് കമ്മിറ്റി), രമേഷ് കുമാർ സി എസ്,( പ്രിൻസിപ്പാൾ.) എന്നിവർ പങ്കെടുത്തു.