ഡല്‍ഹി: ഉത്സവകാലം കളറാക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി മീഷോ. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ ഇക്കുറി 5 ലക്ഷത്തോളം സീസണല്‍ തൊഴിലവസരങ്ങളാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മീഷോ സൃഷ്ടിച്ച സീസണല്‍ ജോലികളെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനവാണിത്.
വില്പനയിലും ലോജിസ്റ്റിക്സ് ശൃംഖലയിലുമായിരിക്കും കമ്പനി നിയമനങ്ങള്‍ നടത്തുക. വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഈ സീസണല്‍ തൊഴിലാളികള്‍ മീഷോയുടെ വില്‍പ്പനക്കാരെ നിര്‍മ്മാണം, പാക്കേജിംഗ്, സോര്‍ട്ടിംഗ് എന്നിവ ഉള്‍പ്പെടെ വിവിധ ശേഷികളില്‍ സഹായിക്കും.
 ഇന്ത്യയിലെ ഉത്സവ സീസണിനായി കൂടുതല്‍ ചെലവിടാന്‍ ആളുകള്‍ തയ്യാറാകുമെന്നതാണ് ഇ കോമേഴ്സ് വ്യാപാരികളെ കൂടുതല്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം .
ഈ ഉത്സവ സീസണില്‍ ഡിമാന്‍ഡില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ചീഫ് എക്സ്പീരിയന്‍സ് ഓഫീസര്‍ സൗരഭ് പാണ്ഡെ പറഞ്ഞു. ഉത്സവ സീസണില്‍ മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും എണ്ണമറ്റ ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് .
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരികളായ മിന്ത്രയും സീസണല്‍ തൊഴിലാളികളെ എടുക്കുന്നുണ്ട്.  ഇ – കൊമേഴ്‌സ് ഭീമന്‍ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഇക്കുറി 50,000 പുതിയ ഉല്‍പ്പന്നങ്ങളും ഗൃഹോപകരണ വിഭാഗത്തില്‍ 20 ലധികം പുതിയ ബ്രാന്‍ഡുകളും വിപണിയിലെത്തിക്കും.
 ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുകള്‍ ഒരുക്കാനും വീട്ടുപകരണങ്ങള്‍, കുക്ക് വെയര്‍, ഡിന്നര്‍വെയര്‍ എന്നിവ ഉപയോഗിച്ച് അടുക്കളകള്‍ നവീകരിക്കാനുമുള്ള മികച്ച അവസരമാണ് ഉത്സവകാലം നല്‍കുന്നത്. ഈ സമയത്താണ് കൂടുതല്‍ വാങ്ങലുകള്‍ നടത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *