അറക്കുളം : പഞ്ചായത്തിലെ വളർത്തുനായ്ക്കൾക്ക് നാലു ദിവസങ്ങളിലായി പേവിഷ ബാധയ്ക്കെതിരേ പ്രതിരോധ കുത്തിവെപ്പ്‌ നൽകും. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും നിശ്ചിത സ്ഥലങ്ങളിൽ ക്യാമ്പുകൾ നടത്തുമെന്ന് വെറ്ററിനറി സർജൻ ഡോ.എം.ജെറിഷ് അറിയിച്ചു.

28 മുതൽ മൂന്നുവരെയുള്ള തീയതികളിലാണ് ക്യാമ്പുകൾ നടത്തുക. ഡിസ്‌പെൻസറിയിൽ എത്തിച്ച് കുത്തിവെപ്പെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. 45 രൂപയാണ് കുത്തിവെപ്പിന് നൽകേണ്ടത്.

കുത്തിവെപ്പ് നടത്തുന്ന തീയതി, സ്ഥലം സമയം: 28-ന് കോട്ടയംമുന്നി രാവിലെ ഒൻപതിന്, മൂന്നുങ്കവയൽ 10, കൂവപ്പള്ളി 10.45, പുത്തേട് 11.30, മണപ്പാടി 12.45, ഇലപ്പള്ളി 1.30, മൂലമറ്റം ഈസ്റ്റ് 3.00.

29-ന് എ.കെ.ജി. കോളനി 9.00, കെ.എസ്.ഇ.ബി. കോളനി 9.30, ചേറാടി, പതിപ്പള്ളി 10.30, എടാട് 12, പുള്ളിക്കാനം 2.00. 30-ന് ഇന്റർമീഡിയറ്റ് ഒമ്പത്, ആലിൻ ചുവട് 10.30, കരിപ്പിലങ്ങാട് 11.00, അയ്യകാട് 11.30, പോത്തുമറ്റം 12.00, കുളമാവ് ഉപകേന്ദ്രം 1.00, മുത്തിയുരുണ്ടയാർ 2.00, മുത്തിയുരുണ്ടയാർ താഴെ ഭാഗം 3.00.

മൂന്നിന് രാവിലെ ഒമ്പത് മുതൽ മൂന്നുവരെ അറക്കുളം ഡിസ്പെൻസറിയിൽ കുത്തിവെപ്പ് നൽകും. കൂടാതെ എല്ലാ പ്രവർത്തിദിവസങ്ങളിലും അവധി ദിനങ്ങളിൽ ഉച്ചവരെയും ആശുപത്രിയിൽ കുത്തിവെപ്പ് ലഭ്യമാണെന്നും വെറ്ററിനറി സർജൻ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *