ഡബ്ലിന്‍: കമ്മ്യൂണിറ്റി, സന്നദ്ധ മേഖലാ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന അയ്യായിരത്തോളം വരുന്ന ആരോഗ്യ, കമ്മ്യൂണിറ്റി പ്രവര്‍ത്തകര്‍ ഒക്ടോബര്‍ 17 മുതല്‍ ‘അനിശ്ചിതകാല’ പണിമുടക്കിലേയ്ക്ക്
എച്ച്എസ്ഇയും മറ്റ് സംസ്ഥാന ഏജന്‍സികളും ധനസഹായം നല്‍കുന്ന ”സെക്ഷന്‍ 39 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.
ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ്, ഐറിഷ് നഴ്സ് ആന്‍ഡ് മിഡ്വൈവ്സ് ഓര്‍ഗനൈസേഷന്‍, ഫോര്‍സ ആന്‍ഡ് സിപ്തു എന്നിവയുടെ ‘പേ ഇക്വാലിറ്റി ടു സേവ് സര്‍വീസസ്’ കാമ്പെയ്നിന്റെ അനുബന്ധമായാണ് സമരം നടത്തപ്പെടുന്നത്.
ജീവനക്കാരെ നിയമിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഈ മേഖല ‘ വന്‍ പ്രതിസന്ധി” നേരിടുന്നുണ്ടെന്നും ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്കിടയിലുള്ള ഒരേ ഗ്രേഡിന് തുല്യ വേതനമല്ലാത്ത സാഹചര്യം ഒഴിവാക്കാനായി കൂടുതല്‍ ഫണ്ടിംഗ് അനുവദിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. ശമ്പള വര്‍ദ്ധനയുടെ തുടര്‍ച്ചയായ അഭാവത്തോടൊപ്പം ആവശ്യത്തിന് റിക്രൂട്ട്മെന്റുകള്‍ നടത്താത്തതും മേഖലയിലെ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായെന്ന് സംഘടനാ പ്രതിനിധികള്‍ പറയുന്നു.
താഴെപ്പറയുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളാണ് ഒക്ടോബര്‍ 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.:
ആര്‍ഡീന്‍ ചെഷയര്‍ അയര്‍ലന്‍ഡ്എബിലിറ്റി വെസ്റ്റ്ചെഷയര്‍ അയര്‍ലന്‍ഡ്ചെഷയര്‍ ഡബ്ലിന്‍ചെഷയര്‍ ഹോം ന്യൂകാസില്‍ വെസ്റ്റ്കോ-ആക്ഷന്‍ വെസ്റ്റ് കോര്‍ക്ക്കോബ് ഹോസ്പിറ്റല്‍ചാരിറ്റി ചൈല്‍ഡ് ആന്‍ഡ് ഫാമിലി സര്‍വീസ്ഡിപോള്‍ അയര്‍ലന്‍ഡ്ഡോണ്‍ ബോസ്‌കോ കെയര്‍എനേബിള്‍ അയര്‍ലന്‍ഡ് (കോര്‍ക്ക്, ട്രലീ, ഈസ്റ്റ് കോസ്റ്റ്, മിഡ്വെസ്റ്റ് മേഖലകള്‍ ഉള്‍പ്പെടെ രാജ്യവ്യാപകമായി)ഫാമിലി റിസോഴ്‌സ് സെന്ററുകള്‍ഐറിഷ് വീല്‍ചെയര്‍ അസോസിയേഷന്‍കെറി പേരന്റ്‌സ് ആന്‍ഡ് ഫ്രണ്ട്സ്സെന്റ് കാതറിന്‍സ് അസോസിയേഷന്‍ ലിമിറ്റഡ്സെന്റ് ജോസഫ്‌സ് ഫൗണ്ടേഷന്‍സെന്റ് ലൂക്ക്‌സ് നഴ്‌സിംഗ് ഹോംട്രിനിറ്റി കമ്മ്യൂണിറ്റി കെയര്‍  സിഎൽജി വെസ്റ്റേണ്‍ കെയര്‍ അസോസിയേഷന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *