അങ്കമാലി – അങ്കമാലി സ്വദേശിയെ അയര്‍ലന്റിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി അങ്കമാലി (എ.സി.എന്‍ 153) പടയാട്ടില്‍ ദേവസി മകന്‍ ജൂഡ് സെബാസ്റ്റിയന്‍ (38) നെയാണ് അയര്‍ലന്റിലെ വാട്ടര്‍ഫോഡില്‍ നിര്യാതനായി. ജൂഡിന്റെ ഭാര്യയും മക്കളും തലേ ദിവസം നാട്ടിലേക്ക് അവധിക്ക് പോയിരുന്നു.
നാട്ടില്‍ എത്തിയ ശേഷം ഭാര്യ പല തവണ ജൂഡിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാത്തതിനാല്‍ സുഹൃത്തുക്കളെ വീട്ടിലേക്ക് അന്വേഷണത്തിന് വിടുകയായിരുന്നു. സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോള്‍  ജൂഡിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അനന്തര നടപടികള്‍ സ്വീകരിച്ചു വരുന്നു.
സിഗ്‌നാ കെയര്‍ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരനായിരുന്നു. ക്രാന്തി സംഘടനയുമായും വാട്ടര്‍ഫോഡിലെ മറ്റു മലയാളി കൂട്ടായ്മകളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഏഴ് വര്‍ഷം മുമ്പാണ് ജൂഡും കുടുംബവും അയര്‍ലന്റില്‍ എത്തിയത്. ഭാര്യ: ഫ്രാന്‍സീന ഫ്രാന്‍സീസ് (കൊല്ലം), വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. മക്കള്‍: ആന്റു ജൂഡ് പടയാട്ടില്‍ (3), എലീശ ജൂഡ് പടയാട്ടില്‍ (2). മൃതദേഹം  നാട്ടില്‍ എത്തിച്ച് പിന്നീട് സംസ്‌കരിക്കും.
 
2023 September 26KeralajUDEtitle_en: ankamali native

By admin

Leave a Reply

Your email address will not be published. Required fields are marked *