അക്ഷയ് കുമാർ നായകനാകുന്ന സർൈവവൽ ത്രില്ലർ മിഷൻ റാണിഗഞ്ച്: ദ് ഗ്രേറ്റ് ഭാരത് റെസ്ക്യു സിനിമയുടെ ട്രെയിലർ എത്തി. ക്യാപ്സൂൾ ഗിൽ എന്നായിരുന്നു സിനിമയ്ക്ക് ആദ്യം നിർദേശിച്ചിരുന്ന പേര്. പിന്നീട് ഇതുമാറ്റി ദ് ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യു എന്നാക്കിയിരുന്നു. അതിനു ശേഷമാണ് മിഷൻ റാണിഗഞ്ച്: ദ് ഗ്രേറ്റ് ഭാരത് റെസ്ക്യു എന്ന പേരിലേക്ക് മാറുന്നത്.
അക്ഷയ് കുമാറും പരിനീതി ചോപ്രയും പ്രധാന വേഷങ്ങളിൽ എത്തുന്നു. സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന ചിത്രം യഥാർഥ സംഭവത്തിൽ നിന്നും കടമെടുത്ത് ചെയ്യുന്ന ചിത്രമാണ്. 1989ൽ വെസ്റ്റ് ബംഗാളിലെ റാണിഗഞ്ച് ഖനി സ്ഥലത്തു നടന്ന അപകടത്തിൽ നിന്നുമാണ് സിനിമയുടെ കഥ കടമെടുത്തിരിക്കുന്നത്.കുമുദ് മിശ്ര, പവൻ മൽഹോത്ര, രവി കിഷൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം ഒക്ടോബർ ആറിന് തിയറ്ററുകളിലെത്തും.