കൊച്ചി: സീ എന്‍റര്‍ടൈന്‍മെന്‍റ് യുകെയില്‍ ഫ്രീവ്യൂ കണക്റ്റഡിലൂടെ നാലു ചാനലുകള്‍ അവതരിപ്പിച്ചു. ഫ്രീവ്യൂ കണക്റ്റഡ് ചാനല്‍ നമ്പര്‍ 278 വഴി സെസ്റ്റ്, സിങ്, സീ വേള്‍ഡ്, സീ പഞ്ചാബി എന്നീ നാല് ചാനലുകള്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കും.
സീ സെസ്റ്റിലൂടെ ലൈഫ്സ്റ്റൈല്‍, ഫൂഡ് ഷോകള്‍ കാണാനാകും. സിങ് ഏറ്റവും പുതിയ മ്യൂസിക്, ബോളിവുഡ്, യൂത്ത് കള്‍ച്ചര്‍ തുടങ്ങിയവ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കും. സീ വേള്‍ഡ് തെരഞ്ഞെടുത്ത ഡ്രാമാ പരമ്പരകളും ടെലിനോവലുകളും ഇംഗ്ലീഷില്‍ ഡബ്ബു ചെയ്ത് അവതരിപ്പിക്കും. സീ പഞ്ചാബി പഞ്ചാബി സംസാരിക്കുന്നവര്‍ക്കായി കലാ, വിനോദ പരിപാടികളുമായാണ് എത്തുന്നത്.
പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ച വിനോദം പ്രദാനം ചെയ്യാനാണ് സീ എന്‍റര്‍ടൈന്‍മെന്‍റ് ശ്രമിക്കുന്നതെന്ന് കണ്ടന്‍റ് ആന്‍റ് ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റ്സ് വിഭാഗം പ്രസിഡന്‍റ് പുനീത് മിശ്ര പറഞ്ഞു. യുകെയില്‍ കൂടുതല്‍ വിപുലമായ പ്രേക്ഷകരിലേക്ക് എത്താനുള്ള നീക്കത്തിലെ നിര്‍ണായക ചുവടു വെപ്പാണ് ഈ ചാനലുകളുടെ അവതരണമെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. 
സീ എന്‍റര്‍ടൈന്‍മെന്‍റിനെ സംബന്ധിച്ച് യുകെ എന്നും സുപ്രധാന വിപണിയാണെന്ന് സീ ഇന്‍റര്‍നാഷണല്‍ ബിസിനസ് ചീഫ് ബിസിനസ് ഓഫിസര്‍ അശോക് നമ്പൂതിരി പറഞ്ഞു. ആഗോള വ്യാപകമായി പ്രേക്ഷകര്‍ക്ക് തങ്ങളുടെ പരിപാടികള്‍  ലഭ്യമാക്കാനുള്ള തങ്ങളുടെ  കാഴ്ചപ്പാടിനോടു ചേര്‍ന്നു പോകുന്നതാണ്  ഫ്രീവ്യൂമായുള്ള  ഈ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed