ഡല്‍ഹി: സോളാര്‍ പീഡനക്കേസില്‍ സിബിഐക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് പരാതിക്കാരി. അന്വേഷണം അട്ടിമറിച്ചതായി പരാതിക്കാരി അറിയിച്ചു.
മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സാക്ഷികള്‍ക്ക് പണം നല്‍കിയത് സിബിഐ അന്വേഷിച്ചില്ല. പണം ലഭിച്ചതായി സാക്ഷി മൊഴി നല്‍കിയിട്ടും അവഗണിച്ചുവെന്നും പരാതിയില്‍ ആക്ഷേപമുണ്ട്.
സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസില്‍ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു. സി.ബി.ഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി തള്ളി.
അതേസമയം, ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു.
അടുത്തമാസം 18ന് കെ ബി ഗണേഷ്‌കുമാര്‍ കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം. സോളര്‍ പീഡനക്കേസിലെ പരാതിക്കാരിക്ക് കോടതി വീണ്ടും സമന്‍സ് അയച്ചു.