ആലപ്പുഴ: ജില്ല സിബിഎസ്ഇ തായ്കൊണ്ടോ ചാമ്പ്യൻഷിപ്പ് കണിച്ചുകുളങ്ങര വിഎൻഎസ്എസ് എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
269 കായിക താരങ്ങളാണ് 50ലധികം സ്കൂളുകളിൽ നിന്നായി മത്സരങ്ങളിൽ പങ്കെടുത്തത്. ജില്ലാ സിബിഎസ്ഇ അസോസിയേഷൻ പ്രസിഡന്റ് ഡോ: നൗഷാദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പലും സ്വാഗതസംഘം ചെയർമാനുമായ സൂസൻ തോമസ്, ജില്ലാ സിബിഎസ്ഇ അസോസിയേഷൻ ഭാരവാഹികളായ ഡയാന, സിസ്റ്റർ സെബി മേരി, തായ്കൊണ്ടോ ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ജോളി, സെക്രട്ടറി പ്രദീപ് കുമാർ, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹി സാംസൺ എന്നിവർ പ്രസംഗിച്ചു.
ദേശീയ മത്സരങ്ങൾ നിയന്ത്രിക്കുന്ന 10 റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ചാമ്പ്യൻമാ രായി വിഎൻഎസ്എസ് എസ്എൻ ട്രസ്റ്റ് സ്കൂൾ ചാമ്പ്യന്മാരായി. ആലപ്പുഴ എസ്‌ഡിവി സെൻട്രൾ സ്കൂൾ രണ്ടാം സ്ഥാനത്തും ചേർത്തല പ്രതീക്ഷാ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.