പ്രമുഖ നര്‍ത്തകി മേതില്‍ ദേവിക ബിഗ് സ്‌ക്രീനിലെത്തുന്നു. ബിജു മേനോന്റെ നായികയായി. ‘മേപ്പടിയാന്‍’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകന്‍ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ‘കഥ ഇന്നു വരെ’യിലൂടെയാണ് നാല്‍പത്തിയാറാം വയസ്സില്‍ മേതില്‍ ദേവിക നായികയാവുന്നത്. ഇതിന് മുമ്പ് പല തവണ മുന്നില്‍വന്ന അവസരങ്ങളെല്ലാം തട്ടിമാറ്റിയ ദേവിക ഒടുവില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സത്യന്‍ അന്തിക്കാട് അടക്കമുള്ള സംവിധായകര്‍ ക്ഷണിച്ചിട്ടും ദേവിക സിനിമയിലേക്ക് പോയില്ല.
‘സിനിമയിലേക്കു ക്ഷണം വന്നപ്പോഴെല്ലാം നൃത്തരംഗത്ത് ഉറച്ചു നില്‍ക്കാനായിരുന്നു തീരുമാനം. ആ തീരുമാനം ഒരു ശതമാനം പോലും തെറ്റിയില്ലെന്ന പൂര്‍ണവിശ്വാസമുണ്ട്. വിഷ്ണു വളരെ ഗിഫ്റ്റഡ് ആയ ചെറുപ്പക്കാരനാണ്. എന്നെ ഈ ചിത്രത്തിലേക്കെത്തിക്കാന്‍ വിഷ്ണു ഒരു വര്‍ഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളില്‍ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാന്‍ മാത്രമാണെന്നു ബോധ്യപ്പെടുത്താനും വിഷ്ണുവിനായി. പൂര്‍ണമായും എന്റെ സൗകര്യം മാനിച്ചും മറ്റു കാര്യങ്ങള്‍ക്കു തടസ്സമുണ്ടാകാത്ത വിധവുമാണ് ഷൂട്ട് പ്ലാന്‍ ചെയ്തതും നടത്തുന്നതും. ഇതൊക്കെയാണ് ഈ സിനിമയ്ക്കു സമ്മതം മൂളാന്‍ കാരണം.’ ദേവിക പറഞ്ഞു.
ദേവികയില്‍ ഇരുത്തം വന്ന അഭിനേത്രിയെ ആണു താന്‍ കണ്ടതെന്നു വിഷ്ണു മോഹനും പറയുന്നു. ‘ ഏറെ പരിചിതമായ, എന്നാല്‍ ബിഗ് സ്‌ക്രീനില്‍ കണ്ടിട്ടില്ലാത്ത ഒരു പുതിയ മുഖത്തിനായുള്ള അന്വേഷണമാണു ദേവികയിലെത്തിയത്.
വിഷ്ണു മോഹന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ ഇമാജിന്‍ സിനിമാസ്, പ്ലാന്‍ ജെ സ്റ്റുഡിയോസ് എന്നീ കമ്പനികളുടെ സഹകരണത്തോടെ വിഷ്ണുവും ചിത്രത്തിന്റെ ക്യമാറാമാനായ ജോമോന്‍ ടി. ജോണ്‍, എഡിറ്ററായ ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, പി.ബി.അനീഷ് എന്നിവര്‍ ചേര്‍ന്നാണു ‘കഥ ഇന്നു വരെ’ നിര്‍മിക്കുന്നത്.
 
2023 September 25EntertainmentMethil devikatitle_en: methil devika to big screen

By admin

Leave a Reply

Your email address will not be published. Required fields are marked *