തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയെന്ന പരാതിയില്‍ ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിഡിയയുടെ അറസ്റ്റാണ് തടഞ്ഞത്.
കേസില്‍ സര്‍ക്കാരിന്റെയും എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെയും വിശദീകരണം കോടതി തേടി. ഇതിനുശേഷമാകും തുടര്‍നടപടികള്‍. ലഹരി മരുന്ന് കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ടെന്നും പ്രതിയാക്കുമെന്ന് ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്നും ലിഡിയ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.