കൊച്ചി: ഏറെ കോളിളക്കമുണ്ടാക്കിയ പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ 11 മാസമായി ജയിലിൽ കഴിയുകയായിരുന്ന ഗ്രീഷ്മയ്ക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. 2022 ഒക്ടോബർ 14നായിരുന്നു പാറശാല സ്വദേശിയും വിദ്യാർത്ഥിയുമായ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയത്. കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു യുവാവിന്റേത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ആൺസുഹൃത്തായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി ഗ്രീഷ്മ നൽകിയെന്നാണ്