വിവാഹചിത്രങ്ങൾ പങ്കുവച്ച് നടി പരിനീതി ചോപ്ര. കഴിഞ്ഞ ദിവസമാണ് പരിനീതി ചോപ്രയുടെയും എഎപി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹം നടന്നത്. ഉദയ്പൂരിൽ വച്ച് സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ആരാധകർ ഏറെ കാത്തിരുന്നത് ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്കു വേണ്ടിയായിരുന്നു.
ഇപ്പോഴിതാ നടി തന്നെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ‘ബ്രേക്ക്ഫാസ്റ്റ് ടേബിളിലെ ആദ്യത്തെ ചാറ്റ് മുതൽ ഞങ്ങളുടെ ഹൃദയം അറിഞ്ഞു. ഏറെ നാളായി ഈ ദിവസത്തിനായി കാത്തിരിക്കുന്നു. ഒടുവിൽ മിസ്റ്റർ ആൻഡ് മിസ്സിസ് ആകാൻ സാധിച്ചതിൽ സന്തോഷം. പരസ്‌പരം ഇല്ലാതെ ജീവിക്കാൻ കഴിയില്ലായിരുന്നു’. ചിത്രം പങ്കുവച്ചു പരിനീതി ചോപ്ര കുറിച്ചു.
ഐവറി നിറത്തിലുള്ള ലഹങ്കയാണ് പരിനീതി അണിഞ്ഞത്. രാഘവിന്റെ പേര് ദുപ്പട്ടയിൽ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. നിറയെ ബീജ് വർക്കുകളും ത്രെഡ് വർക്കുകളും നൽകിയ മനോഹരമായ ലഹങ്ക ഡിസൈൻ ചെയ്തത് മനീഷ് മൽഹോത്രയാണ്. പച്ച നിറത്തിലുള്ള കല്ലുകളോടു കൂടിയ ഹെവി നെക്ലേസാണ് പെയർ ചെയ്തത്. ഷെർവാണിയിലാണ് രാഘവ് വിവാഹദിനത്തിലെത്തിയത്.