ആലപ്പുഴ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻെയും ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്‍റെയും അത്ലറ്റിക്കോ ഡി ആലപ്പിയുടെയും നേതൃത്വത്തിൽ 29ന് രാവിലെ 7 ന് ആലപ്പുഴ ബീച്ചിൽ നിന്നും ഐഎംഎ.ഹാളിലേക്ക് കൂട്ടനടത്തവും ഐഎംഎ ഹാളിൽ ഹൃദയ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റൃൻ നിർവ്വഹിക്കും.
മെഡിക്കൽ സർവ്വകലാശാല സെനറ്റ് അംഗം ഡോ. എൻ. അരുൺ ഹൃദയദിന സന്ദേശം നൽകും. മികച്ച ഹൃദരോഗ വിദഗ്ദ്ധനായ ഡോ. തോമസ് മാത്യുവിന് ഡോ. ഇ.ജി. സുരേഷ് പുരസ്ക്കാരം നൽകും.
ഐഎംഎ പ്രസിഡൻറ് ഡോ. മനീഷ് നായർ അദ്ധ്യക്ഷത വഹിക്കും. മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് ഡോ. എസ്. ഗോമതി, അയൺമാൻ ഡോ. രൂപേഷ് സുരേഷ് എന്നിവരെ ആദരിക്കുമെന്ന് ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ചെയർമാൻ ഡോ.ബി.പദ്മകുമാർ അറിയിച്ചു.