കുമളി: കുമളി ടൗണിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക്‌പോസ്റ്റില്‍ ഓഫീസ് അസിസ്റ്റന്റ് ജീവനക്കാരന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഈച്ചയ്ക്കുള്ള വിഷമരുന്ന് മദ്യത്തില്‍ കലര്‍ത്തിയാണ് കഴിച്ചത്. കാരണം വ്യക്തമല്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. വിഷം കഴിക്കുന്നത് മൊബൈലിലൂടെ വീട്ടുകാരെ ഇയാള്‍ കാണിക്കുകയും ബന്ധുക്കള്‍ കുമളി പോലീസിനെ അറിയിക്കുകയായിരുന്നു. അവശനിലയിലായിരുന്ന ജീവനക്കാരനെ കുമളി ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.