കുവൈത്ത് സിറ്റി : വിശ്വ മാനവികതക്ക് വേദ വെളിച്ചം പ്രമേയത്തിൽ 2024 ജനുവരി അവസാനത്തിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സമ്മേളനത്തിൻറെ കുവൈത്ത് പ്രചരണ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ശാഖകളുടെ സമ്പൂണ്ണ സംഗമൾക്ക് തുടക്കം കുറിച്ചു. ഹവല്ലി ശാഖ സംഗമം ഐ.ഐ.സി കേന്ദ്ര ഓർഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാൻ മാങ്കാവ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ട്രഷറർ അനസ് മുഹമ്മദ് ചർച്ചയ്ക്ക് നേതൃത്വം നൽകി. 
ഹവല്ലി ശാഖ പ്രസിഡൻറ് മനാഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൻറ ഭാഗമായി ശാഖയിൽ നടപ്പിലാക്കുന്ന അൽ ജാരിയ, ഗൃഹ – ഹൈപ്പർ സന്ദർശനം, ദഅവാ ട്രെയ്നിംഗ്, ഖുർആൻ സംഗമം തുങ്ങിയ പരിപാടികൾക്കുള്ള സബ് കമ്മിറ്റി അബ്ദുറഹീം കരിപ്പൂർ, അബൂബക്കർ മുഖദാർ,അസറുദ്ദീൻ പുത്തൂർമഠം, അബ്ദുൽ ഗഫൂർ പെരുമ്പിലാവ്, ഷഹാസ് മൊയ്തുണ്ണി എണ്ണിവരെ തെരെഞ്ഞെടുത്തു. ജമാൽ വടക്കാഞ്ചേരി സ്വാഗതം പറഞ്ഞു. സമാപന പ്രസംഗം ഹാഫിള് മുബഷിർ സലഫി നിർവ്വഹിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed