ശരീരഭാരം നിയന്ത്രിക്കുവാൻ കൊഴുപ്പും കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യണം. അത്തരത്തിൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരുടെ ഡയറ്റിൽ വേണ്ട ഒന്നാണ് പുതിന. പുതിനയിലയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്.
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പുതിനയിലയ്ക്ക് ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവുണ്ട്. അതിനൊപ്പം ഇവ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും ഗുണം ചെയ്യും. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ ദഹനം വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.
പുതിനയിലയിൽ കലോറി വളരെ കുറവാണ്. രണ്ട് ടേബിൾസ്പൂൺ പുതിനയിലയിൽ നിന്നും വെറും രണ്ട് കലോറി മാത്രമാണ് ലഭിക്കുന്നത്. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിനയിലയിട്ട പാനീയങ്ങൾ, പുതിനയില ചട്‌നി തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
വിറ്റാമിൻ എ, സി തുടങ്ങിയവയും മറ്റ് പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പുതിനയിലെ പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ ആന്റി -ഇൻഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. പുതിനയിലയിട്ട വെള്ളം പതിവായി കുടിക്കുന്നത് മലബന്ധം തടയാനും സഹായിക്കും.
ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും പുതിനയില സഹായിക്കും. പുതിന ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ശരീരം പോഷകങ്ങൾ കാര്യക്ഷമമായി സ്വാംശീകരിക്കുമ്പോൾ, നമ്മുടെ മെറ്റബോളിസത്തിന് സ്വാഭാവിക ഉത്തേജനം ലഭിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ മെറ്റബോളിസം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇതിന് കഴിവുണ്ട്. അസിഡിറ്റി പ്രശ്‌നങ്ങൾക്ക് പുതിന നല്ലതാണ്. ചെറുചൂടുവെളളത്തിൽ പുതിനയുടെ നീര ഒരു സ്പൂൺ കലർത്തി കുടിച്ചാൽ ആശ്വാസം ലഭിക്കും. നെഞ്ചെരിച്ചൽ വരുമ്പോഴും പുതിനയിലയിട്ട വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *