പേടിയോ ഉത്കണ്ഠയോ ഉണ്ടാകുമ്പോൾ നെഞ്ചിടിപ്പ് കൂടാറുണ്ട്. ‘ ഹൃദയത്തിൽ രക്തം ശുദ്ധീകരിക്കാൻ നാല് ചേമ്പറുകളാണുള്ളത്. ഇതിൽ മുകളിലത്തെ രണ്ടു ചേമ്പറുകളിൽ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികൾ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്നത് ഹൃദയത്തിന്റെ മുകളിലായുള്ള ഒരു കൂട്ടം കോശങ്ങളാണ്. ഇവയെ സിനോട്രിയൽ (SA Node) എന്ന പേരിൽ അറിയപ്പെടുന്നു.
ഈ സൈനസ് നോഡ് ഇലക്ട്രിക്ക് സിഗ്നലുകളെ ഒരു പ്രത്യേകഇടവേളകളിൽ ഹൃദയത്തിലൂടെ കടത്തിവിടുകയും തന്മൂലം ഹൃദയം മിടിക്കുകയും രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുകയും ചെയ്യുന്നു.ഇതാണ് ഹൃദയമിടിപ്പിനു കാരണം. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഹൃദയമിടിപ്പിൽ വ്യതിയാനം വരുന്നു. ഇതുകാരണം സാധാരണഗതിയിൽ 60-100 എന്ന രീതിയിൽ നിന്നും മാറി ഒരു മിനിട്ടിൽ 150-200 പ്രാവശ്യം എന്നരീതിയിൽ ഹൃദയമിടിക്കുന്നു.
നെഞ്ചിടിപ്പിന്റെ കാരണങ്ങൾ?
1∙ ദേഷ്യം വരുമ്പോൾ2∙ ഭയം തോന്നുമ്പോൾ3∙ തെറ്റ് ചെയ്യുമ്പോൾ4∙ ഉത്കണ്ഠയുണ്ടാകുമ്പോൾ5∙ വേദന ഉള്ളപ്പോൾ6∙ പനി ഉള്ളപ്പോൾ

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed