പാലക്കാട്‌: ദേശാഭിമാനി പാലക്കാട്‌ യൂണിറ്റിലെ സീനിയർ പ്രൂഫ്‌ റീഡർ കൊടുവായൂർ കുരുടൻ കുളമ്പിൽ എം ബാലകൃഷ്ണൻ (54) നിര്യാതനായി. 2000ൽ പ്രൂഫ് റീഡർ ട്രെയിനിയായി തൃശൂർ ദേശാഭിമാനിയിൽ ജോലിയിൽ പ്രവേശിച്ചു. 2001 മുതൽ പാലക്കാട്‌ ദേശാഭിമാനിയിൽ. സിപിഐ എം കേരളപുരം ബ്രാഞ്ച് അംഗമായിരുന്നു.
പാലക്കാട് പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. തൃശൂർ ആകാശവാണിയിൽ ബി ഗ്രേഡ്‌ ആർടിസ്‌റ്റായി ജോലി ചെയ്‌തു. ശാസ്ത്ര സാഹിത്യപരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം എന്നിവയിൽ  സജീവമായിരുന്നു. നിരവധി ലളിതഗാനങ്ങൾ രചിച്ച് ആകാശവാണിയിൽ സംപ്രേഷണം ചെയ്തിട്ടുണ്ട്.
കെഎസ്‍കെടിയു സംസ്ഥാന സമ്മേളനം പാലക്കാട് നടന്നപ്പോൾ കർഷകതൊഴിലാളികളുടെ പാലക്കാടൻ സമരചരിത്രത്തെ കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്‌തു. 2018ൽ “ഷീ സ്റ്റോറി’ എന്ന ഹ്രസ്വചിത്രം നിർമിച്ചിട്ടുണ്ട്. വലിയ പുസ്‌തക ശേഖരത്തിനുടമയായിരുന്നു ബാലകൃഷ്‌ണൻ.
ഭാര്യ: ശ്രീകല (കൊടുവായൂർ ജിഎച്ച്എസ്എസ് അധ്യാപിക). മകൻ: ആർഷൻ. അച്ഛൻ: പരേതനായ മാണി. അമ്മ: പാറു. സഹോദരങ്ങൾ: ചന്ദ്രൻ, രുഗ്മിണി, സത്യഭാമ, ചന്ദ്രിക.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed