തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ദർശനം നടത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ആഴ്ചകളായി മോഹൻലാൽ തലസ്ഥാനത്തുണ്ട്. വർഷങ്ങൾക്കു ശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണത്തിനെത്തുന്നത്. ജീത്തു ജോസഫ് ചിത്രം ‘നേരി’ന്റെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്.
2016 ലും മോഹൻലാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയിരുന്നു. അന്ന് സുഹൃത്തുക്കളായ ജി. സുരേഷ് കുമാര്‍, എം.ബി.സനില്‍ കുമാര്‍ എന്നിവർ കൂടെയുണ്ടായിരുന്നു.
പത്തനംതിട്ടയാണ് സ്വദേശമെങ്കിലും മോഹൻലാൽ തലസ്ഥാനത്തിന്റെ പുത്രനാണ്. മോഹൻലാൽ സ്കൂൾ, കോളജ് ജീവിതം പൂർത്തിയാക്കിയത് ഇവിടെയാണ്. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ സ്കൂളിലായിരുന്നു മോഹൻലാലിന്റെ സ്കൂൾ വിദ്യാഭ്യാസം. കോളജ് പഠനം എംജി കോളജിലായിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed