ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ ഓണാഘോഷം ഉല്ലാസ് ഭവനിൽ വച്ച് ഏരിയ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധയിനം കലാ-കായിക പരിപാടികളും ഓണ സദ്യയുമായി സെപ്റ്റംബർ 24 ന് നടത്തി.
ഓണാഘോഷം ഡിഎംഎ വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ.വി ഉദ്ഘാടനം ചെയ്തു. ഡിഎംഎ ജനറൽ സെക്രട്ടറി കെ.ജെ ടോണി, അഡിഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പി എൻ ഷാജി, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീന രമണൻ, ഏരിയ വനിത വിംഗ് കൺവീനർ സുതില ശിവ, വൈസ് ചെയർമാൻ സുദർശനൻ പിള്ള എന്നിവർ സംസാരിച്ചു.
ഏരിയ ചെയർമാൻ സുനിൽ കുമാർ അധ്യക്ഷനായിരുന്നു. സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗതം ആശംസിച്ചു. ഡിഎംഎ ‘ഓണം പോന്നോണം 2023’ ത്തിൽ ഏരിയയിൽ നിന്നും പങ്കെടുത്ത തിരുവാതിര ടീം, നാടോടി നൃത്തം ടീം, പൂക്കള മത്സരത്തിൽ പങ്കെടുത്തു മൂന്നാം സമ്മാനം നേടിയ ടീം അംഗങ്ങളെയും ആദരിച്ചു.