ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 3 – ഗാസിപുർ ഏരിയ വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാ കായിക മത്സരങ്ങൾ നടത്തി.
ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ പരിപാടികൾ ഉത്ഘാടനം ചെയ്തു. കൗൺസിലർ പ്രിയങ്ക ഗൗതം, ഏരിയ ചെയർമാൻ ടിഎൽ മാത്യുകുട്ടി, സെക്രട്ടറി പികെ ലക്ഷ്മണൻ, ട്രഷറാർ ഗിരിഷ് കുമാർ, സ്പോർട്ട്സ് കൺവീനർ ബേബി കെവി തുടങ്ങിയവർ പ്രസംഗിച്ചു.
തുടന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങളും, കുട്ടികൾക്കായി ചിത്ര രചന, ക്വിസ് മത്സരങ്ങളും നടന്നു.