കൊച്ചി: കോതമംഗലത്ത് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ ഒമ്പതംഗ സംഘം അറസ്റ്റില്‍. കോട്ടപ്പടി സ്വദേശികളായ ഷാജഹാന്‍, മുഹമ്മദ്, മൊയ്ദീന്‍ എടമങ്ങാട്ട് സിജു, ലിജോ ചിറ്റേത്തുകൂടി ഷമീര്‍, നെല്ലിക്കുഴി സ്വദേശി മണക്കാട്ട് സലി, കോണേത്ത് കാസിം, കുത്തുകുഴി സ്വദേശിയായ പ്ലാക്കാട്ട് ജനീഷ് എന്നിവരെയാണ് കോതമംഗലം പോലീസ് പിടികൂടിയത്.
സ്ഥലത്ത് നിന്ന് 47570 രൂപ, ഒരു കാര്‍, സ്‌കൂട്ടര്‍, നാല് ബൈക്കുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എച്ചിത്തൊണ്ട് ഗ്ലോറിയാഗ് ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.