ജെ.ഐ.എ., ചൈൽഡ്ഹുഡ് എസ്.എൽ.ഇ.( Childhood SLE), ജുർസിന്റെ ഡെർമറ്റോമയൗട്ടിൻ(Jurcinte dermatomyoutin), കവസാക്കി ഡിസീസ് (Kauasaki diseases), റുമാറ്റിക് ഫീവർ & മറ്റ് പോസ്റ്റ് സ്‌ട്രെപ്‌റ്റോകോക്കിയൽ സിൻഡ്രോംസ് (Rhematic Fever and Other post streptococeal syndromes), ഹെനോക് സ്‌കോളിൻ പർപുറ (Henochschoulein Purprua), ഓട്ടോ ഇൻഫ്‌ളമേറ്ററി ഡിസീസസ് (Auto Inflammatory syndrome) ഇതൊക്കെയാണ് കുട്ടികളിൽ കണ്ടുവരുന്ന വാതരോഗങ്ങൾ
ഓരോ തരം റുമാറ്റിക് രോഗങ്ങൾക്കും അതിന്റേതായ ലക്ഷണങ്ങളുണ്ട്. ഓരോ കുട്ടിക്കും രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. സന്ധികളിലെ നീർക്കെട്ടും, വേദനയും, ഇടവിട്ടുള്ള പനി അല്ലെങ്കിൽ വിട്ടുമാറാത്ത പനി, കടുത്ത ക്ഷീണം, കൈകളിലും കാലുകളിലും കാണപ്പെടുന്ന ഉണങ്ങാത്ത വ്രണങ്ങൾ, പുറംവേദന, മസിലുവേദനയോടുകൂടിയുള്ള ബലക്ഷയം, വായ്പ്പുണ്ണ്, തൊലിപ്പുറമെയുള്ള തിണർപ്പ് അഥവാ റാഷസ് ഇതൊക്കെയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ.
ഇത്തരം ലക്ഷണങ്ങൾ മറ്റു പല രോഗങ്ങളുടെയും ഭാഗമായി കാണപ്പെടാമെങ്കിലും അത് വിട്ടുമാറാതിരിക്കുകയോ ഇടക്കിടെ പ്രത്യക്ഷപ്പെടുകയോ ആണെങ്കിൽ അത് ഏതെങ്കിലും ഒരു വാതരോഗത്തിന്റെ ലക്ഷണമാകാം. അതിനാൽ തന്നെ ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ അതിനെ ഗൗരവപൂർവ്വം പരിഗണിക്കുകയും ഒരു പീഡിയാട്രിക് റുമറ്റോളജിസ്റ്റിന്റെ സഹായം തേടുകയും വേണം.
രോഗലക്ഷണങ്ങളുടെ വിശദമായ വിശകലനം, കുട്ടിയുടെ ശാരീരിക പരിശോധന എന്നിവയോടെയാണ് രോഗനിർണ്ണയ പ്രക്രിയആരംഭിക്കുന്നത്. പലരോഗങ്ങൾക്ക് ഒരേ ലക്ഷണങ്ങൾ കാണുമെങ്കിൽ പലതരത്തിലുള്ള രക്ത മൂത്ര പരിശോധനകൾ, എക്‌സ്‌റേ, സ്‌കാനിംഗ് മുതലായ ടെസ്റ്റുകളും രോഗനിർണ്ണയത്തിന് സഹായിക്കുന്നു. കൂടാതെ ലക്ഷണങ്ങൾക്കനുസരിച്ച് ബയോപ്‌സ്, ജോയിന്റ് ആസ്പിരേഷൻ മുതലായ ടെസ്റ്റുകളും വേണ്ടി വന്നേക്കാം.
കൃത്യമായ രോഗനിർണ്ണയമാണ് ഒന്നാമത്തെ പടി. രോഗലക്ഷണങ്ങൾ, രോഗത്തിന്റെ കാഠിന്യം, കുട്ടിയുടെ പ്രായം, പൊതുആരോഗ്യം എന്നിവയ്ക്കനുസരിച്ചുള്ള സമഗ്രമായ ഒരു ചികിത്സാപദ്ധതി തയ്യാറാക്കിയിട്ടായിരിക്കും പിന്നീടുള്ള ചികിത്സകൾ. മാതാപിതാക്കൾക്കൊപ്പം പീഡിയാട്രിഷ്യൻ, പീഡിയാട്രിക് റുമറ്റോളജിസ്റ്റ്, ഓർത്തോപീഡിഷ്യൻ, സൈക്യാട്രിസ്റ്റ്, ഫിസിക്കൽ തെറാപ്പിസ്റ്റ് മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങിയ ഒരു ടീമിന്റെ സഹകരണം ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്ക് ഏറ്റവും അനിവാര്യമാണ്. 
മരുന്നുകൾ പലപ്പോഴും ദീർഘകാലാടിസ്ഥാനത്തിൽ കഴിക്കേണ്ടി വന്നേക്കാം. രോഗം നിയന്ത്രിക്കുന്ന മരുന്നുകൾ (Disease Modifying Anti Rheumatic Drugs) ബയോളജിക്കൽസ് എന്നിവയാണ് ഇവയിൽ പ്രധാനം.വേദന സംഹാരികൾ, കഠിനമായ ലക്ഷണങ്ങൾക്ക് കോർട്ടിക്കോസ്റ്റീറോയ്ഡ് മരുന്നുകൾ, ഫിസിയോതെറാപ്പി വ്യായാമങ്ങൾ, ജീവിതശൈലീ മാറ്റങ്ങൾ ഇവെയല്ലാം ചികിത്സയുടെ ഭാഗമായി വരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *