കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. പിഎഫ്‌ഐ സംസ്ഥാന നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ ചാവക്കാട് മുനയ്ക്കകടവിലെ വീട്ടിലാണ് ഇഡി സംഘം റെയ്ഡ് നടത്തുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ഇഡിയുടെ കൊച്ചി ഓഫീസില്‍ നിന്നുളള സംഘമാണ് പരിശേധന നടത്തുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലേക്ക് ഹവാല പണം വന്നുവെന്ന വിവരം ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.
ഇതും പരിശോധിക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. നേരത്തെ എന്‍ ഐ എ അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്ന് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചിരുന്നു.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലായി 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തുന്നു എന്നാണ് വിവരം.
എന്‍ ഐ എയും നേരത്തെ ലത്തീഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് മണ്ണാര്‍ക്കാട് അലനല്ലൂര്‍ കാട്ടുകുളത്ത് എന്‍ ഐ എ റെയ്ഡ് നടത്തിയിരുന്നു.