കണ്ണൂര്‍: മട്ടന്നൂരില്‍ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. കാവുമ്പടി അക്കരമ്മല്‍ ഞാലില്‍ മൊയ്ദീ(72)നാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മട്ടന്നൂരിനടുത്ത് പാലോട്ടുപള്ളിയില്‍ ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു അപകടം. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍. ഭാര്യ: ഖദീജ. മക്കള്‍: റഫീഖ്, നൗഷാദ്, മുനീര്‍, ഹനീഫ, മുഹമ്മദ്, ശിഹാബ്.