കൊച്ചി: കേരള ഗതാഗത വികസന ധനകാര്യ കോര്‍പറേഷന് (കെടിഡിഎഫ്‌സി) വന്‍ തിരിച്ചടി. കെടിഡിഎഫ്‌സിയുടെ ബാങ്കിതര ലൈസന്‍സ് റദ്ദാക്കാന്‍ പോവുകയാണെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രത്യേക ദൂതന്‍ മുഖേന സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
കൊല്‍ക്കത്ത ആസ്ഥാനമായ ശ്രീരാമകൃഷ്ണ മിഷനില്‍ നിന്നു 170 കോടിരൂപ സ്ഥിര നിക്ഷേപമായി സ്വീകരിച്ചിട്ടു കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാന്‍ മാസങ്ങളായി കഴിയാതെ വന്നതാണു റിസര്‍വ് ബാങ്ക് നടപടിക്കു കാരണം.
ധനകാര്യ വകുപ്പിന്റെ കെടുകാര്യസ്ഥയും പ്രശ്‌നങ്ങള്‍ക്കു പരിഹാരമില്ലാതെ നീളാന്‍ കാരണമായെന്നാണ് വിവരം. ഇതുസംബന്ധിച്ച് ഏപ്രില്‍ ഏഴിന് ഭഇന്ത്യാ ടുഡേ മലയാളംന്ത വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
അതേസമയം കെടിഡിഎഫ്‌സിയുടെ വീഴ്ച, വന്‍ ബാധ്യതയുള്ളതിനാല്‍ കേരള ബാങ്കിനെയും ബാധിച്ചേക്കുമെന്നള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. തൃശൂര്‍ കരുവന്നൂരില്‍ നിന്നു തുടങ്ങിയ സഹകരണ ബാങ്കുകളുടെ തകര്‍ച്ചകളുടെ തുടക്കമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെടിഡിഎഫ്‌സി സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ ഗാരന്റി ഉള്ളതാണ്.
കെടിഡിഎഫ്‌സിക്കു പണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഗാരന്റി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ആ പണം നല്‍കണമെന്നാണ് ചട്ടം. അതു നടക്കാതിരുന്നതോടെ സംസ്ഥാന ഗാരന്റിക്കും വിലയില്ലാതാകുകയായിരുന്നു.