ബോളിവുഡ് നടി പരിനീതി ചോപ്രയുടെയും ആംആദ്മി നേതാവായ രാഘവ്  ഛദ്ദയുടെയും വിവാഹം ഉദയ്പൂരിൽ വച്ച് സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പരിനീതി ചോപ്ര തന്നെ തന്‍റെ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 
‘ബ്രേക്ക്ഫാസ്റ്റ് ടേബിളിലെ ആദ്യത്തെ ചാറ്റ് മുതൽ ഞങ്ങളുടെ ഹൃദയം അറിഞ്ഞു. ഏറെ നാളായി ഈ ദിവസത്തിനായി കാത്തിരിക്കുന്നു. ഒടുവിൽ മിസ്റ്റർ ആൻഡ് മിസ്സിസ് ആകാൻ സാധിച്ചതിൽ സന്തോഷം. പരസ്‌പരം ഇല്ലാതെ ജീവിക്കാൻ കഴിയില്ലായിരുന്നു’- ചിത്രങ്ങള്‍ പങ്കുവച്ചു പരിനീതി ചോപ്ര കുറിച്ചു. ഐവറി നിറത്തിലുള്ള ലെഹങ്കയാണ് പരിനീതി വിവാഹത്തിന്  ധരിച്ചത്. നിറയെ ബീജ് വർക്കുകളും ത്രെഡ് വർക്കുകളും നൽകിയാണ് ലെഹങ്കയെ മനോഹരമാക്കിയിരിക്കുന്നത്. മനീഷ് മൽഹോത്രയാണ് പരിനീതിയുടെ ലെഹങ്ക ഡിസൈന്‍ ചെയ്തത്. 
തലയില്‍ അണിഞ്ഞ വെയിലില്‍(ദുപ്പട്ട) രാഘവിന്‍റെ പേര് എംബ്രോയ്ഡറി ചെയ്തിരുന്നു. പച്ച നിറത്തിലുള്ള കല്ലുകളോടു കൂടിയ ഹെവി നെക്ലേസാണ് പരിനീതി അണിഞ്ഞത്. ഐവറി നിറത്തിലുള്ള തന്നെ ഷെർവാണിയിലാണ് രാഘവ് വിവാഹത്തിന് ധരിച്ചത്. ലോങ് ലെയറുകളുള്ള പേളിന്‍റെ മാലയും രാഘവ് അണിഞ്ഞിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ദില്ലിയില്‍ വച്ചാണ് പരിനീതിയുടേയും രാഘവിന്റേയും വിവാഹനിശ്ചയം നടന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഒരുമിച്ചു പഠിച്ചകാലത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിയത്‌. 

By admin

Leave a Reply

Your email address will not be published. Required fields are marked *