ഐഫോൺ 15  വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആറ് മാസത്തേക്ക് പ്രതിമാസം 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാനുകൾ ലഭിക്കും.  2394 രൂപയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങളാണ് ആകെ ജിയോ നൽകുന്നത്. ഇതിനു പുറമേ 3ജിബി/ദിവസം, അൺലിമിറ്റഡ് വോയ്‌സ്, 100 എസ്എംഎസ്/ദിവസം എന്നിവയും ലഭിക്കും.149 രൂപയോ അതിനു മുകളിലോ ഉള്ള പ്ലാനുകളിലെ പുതിയ പ്രീപെയ്ഡ് ആക്ടിവേഷനുകൾക്കാണ് ഈ ഓഫർ ബാധകം. ഈ ഓഫർ ലഭ്യമാകാനായി  ജിയോ ഇതര ഉപഭോക്താക്ക പുതിയ സിം എടുക്കുകയോ മൊബൈൽ നമ്പർ പോർട്ട് ചെയ്യുകയോ ചെയ്താൽ മതി. ഓഫർ  നിലവിൽ ലഭ്യമാണ്.
 ഐ ഫോൺ 15 ഫോണിൽ പുതിയ പ്രീപെയ്ഡ് ജിയോ സിം ഇട്ടാൽ, കോംപ്ലിമെന്ററി ഓഫർ  മൊബൈൽ കണക്ഷനിൽ 72 മണിക്കൂറിനുള്ളിൽ ഓട്ടോ ക്രെഡിറ്റ് ആകും. ഓഫർ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ യോഗ്യരായ ഉപഭോക്താക്കളെ എസ്എംഎസ്/ഇമെയിൽ വഴി അറിയിക്കാനുള്ള സംവിധാനവുമുണ്ട്. നിലവിൽ ഐഫോൺ 15 ൽ മാത്രമാണ് കോംപ്ലിമെന്ററി പ്ലാൻ പ്രവർത്തിക്കുന്നത്.
നിലവിൽ  ബേസിക്ക് 128 ജിബിയുള്ള ഐഫോൺ 15 ന് 79,900 രൂപയും 256 ജിബി മോഡൽ 89,900 രൂപയുമാണ് വില. 512 ജിബിയുള്ള ഫോണിന് 1,09,900 രൂപയാണ് വില.128 ജിബിയുള്ള ഐഫോൺ 15 പ്ലസിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 99,900 രൂപയും ഈടാക്കും. ഈ  ഐഫോണിന്റെ 512 ജിബി മോഡലുമുണ്ട്. ഇത് 1,19,900 രൂപയ്ക്കാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ഐഫോൺ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയും 256 ജിബി വേരിയന്റിന് 1,44,900 രൂപയുമാണ് വില. ആളുകൾക്ക് 512 ജിബി മോഡൽ 1,64,900 രൂപയ്ക്കും 1 ടിബി വേരിയന്റ് 1,84,900 രൂപയ്ക്കും വാങ്ങാനാകും. ആപ്പിളിന്റെ  പ്രീമിയം ഐഫോണായ ഐഫോൺ 15 പ്രോ മാക്‌സിന്റെ 256 ജിബി മോഡലിന് 1,59,900 രൂപയാണ് നിലവിലെ വില. 512 ജിബി വേരിയന്റിന് 1,79,900 രൂപയും 1 ടിബി മോഡലിന് 1,99,900 രൂപയുമാണ് പറയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *