ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. വനിത ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ പത്തൊന്‍പത് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം. ജയിക്കാനായി 117 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. 
ടിറ്റാസ് സാധുവിന്റെ ഉജ്വലമായ ബൗളിങില്‍ ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞു. നാല് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ടിറ്റാസ് പിഴുതെടുത്തത്. രാജേശ്വരി ഗെയ്ക് വാദ് രണ്ട് വിക്കറ്റ് വീഴത്തിയപ്പോള്‍ ദീപ്തി ശര്‍മ, പൂജ, ദേവിക വൈദ്യ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ഹസിനി പേരേരയാണ് ശ്രീലങ്കന്‍ നിരയില്‍ ടോപ്സ്‌കോറര്‍.  25 റണ്‍സ് നേടി. നീലാക്ഷി ഡിസില്‍വയും ഒഷാധി രണതുംഗയും മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയ മറ്റുതാരങ്ങള്‍. യഥാക്രമം 23, 19 റണ്‍സ് അവരുടെ സമ്പാദ്യം.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെുത്തു.ഓപ്പണര്‍ സ്മൃതി മന്ധാന, ജെമിമ റോഡ്രിഗസ് എന്നവിരാണ് തിളങ്ങിയത്. സ്മൃതി 46 റണ്‍സും ജെമിമ 42 റണ്‍സും നേടി.
മറ്റൊരാളും തിളങ്ങിയില്ല. ഷെഫാലി, റിച്ച ഘോഷ് എന്നിവര്‍ ഒന്‍പത് വീതം റണ്‍സും എടുത്തു. മറ്റു താരങ്ങളെല്ലാം ചടങ്ങു തീര്‍ത്ത് മടങ്ങി.
ലങ്കക്കായി ഉദേശിക പ്രബോധനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *