മുംബൈ; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിന്റെ പ്രസ്താവന വീണ്ടും ചര്‍ച്ചയാകുന്നു. ധനവകുപ്പിന്റെ ചുമതലയുള്ള താന്‍ നാളെ ഇവിടെയുണ്ടാകുമോ എന്നുറപ്പില്ല എന്നായിരുന്നു അജിത്തിന്റെ പരാമര്‍ശം.
‘ഇന്ന് എനിക്കു ധനവകുപ്പിന്റെ ചുമതലയാണുള്ളത്. എന്നാല്‍ നാളെ ഈ ചുമതലയുണ്ടാകുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പു പറയാനാകില്ല” സഹകരണ വകുപ്പിന്റെ പരിപാടിയില്‍ സംസാരിക്കവേ അജിത് പവാര്‍ പറഞ്ഞു.
മുംബൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടിയില്‍നിന്നു വിട്ടുനിന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണു പ്രസ്താവന. സഹകരണ മേഖലയിലെ സ്ഥാപനങ്ങളും പഞ്ചസാര മില്ലുകളും സാമ്പത്തികഭദ്രത കൈവരിക്കണമെന്നും അജിത് വ്യക്തമാക്കി.
മഹാരാഷ്ട്രയിലെത്തിയ അമിത് ഷാ, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ വസതികളും സന്ദര്‍ശിച്ചിരുന്നു.