ഓട്ടവ; ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ. നല്ല ബന്ധത്തിനായി പരമാധികാരം അടിയറവ് വെക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷ.
ദി വെസ്റ്റ് ബ്ലോക്ക് എന്ന മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ബിൽ ബ്ലെയറിന്റെ പ്രതികരണം. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാകത്തെ ചൊല്ലി ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം വഷളായതിനിടെയാണ് കനേഡിയൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾ തന്നെ, ഇന്തോ – പസഫിക് സഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ബന്ധം കൂടുതൽ ഊഷ്മളമായി തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം തടയാനും സ്വന്തം രാജ്യത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള ബാധ്യത കാനഡയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാകുമെന്നും അതോടെ ഇന്ത്യയുമായി കൂടുതൽ ദൃഢമായ ബന്ധം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിൽ ബ്ലെയർ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed