ഡബ്ലിന്‍: വ്യക്തിഗത റെന്റ് ടാക്സ് ക്രഡിറ്റ് അടുത്ത മാസത്തെ ബജറ്റില്‍ ഏകദേശം 760 യൂറോയായി നിജപ്പെടുത്താനുള്ള സാധ്യത ആവര്‍ത്തിച്ച് ഭവനമന്ത്രി ഡാരാ ഒബ്രിയന്‍.
വാടകക്കാര്‍ക്കുള്ള ക്രെഡിറ്റ് വര്‍ധിപ്പിക്കുന്നതിനോടൊപ്പം അത് അടുത്ത വര്‍ഷത്തേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഭവന മന്ത്രി ഡാരാഗ് ഒബ്രിയന്‍ ആഡംസ് ടൗണിലെ പൊതു പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കി. റെന്റ് ടാക്‌സ് ക്രെഡിറ്റിന്റെ നിലവിലെ മൂല്യം ഒരു വ്യക്തിക്ക് €500 അല്ലെങ്കില്‍ ദമ്പതികള്‍ക്ക് ഒരു വര്‍ഷം പരമാവധി € 1,000 ആണ്.
ഡബ്ലിനിലെ ആഡംസ്റ്റൗണില്‍ പ്രോപ്പര്‍ട്ടി കമ്പനിയായ ക്വിന്റാന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 5,000 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ ‘ദി ക്രോസിംഗ്’-ന്റെ ഔദ്യോഗിക ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വസ്തുക്കള്‍ക്ക് ഇനിയും കൂടുതല്‍ നികുതി ചുമത്തുന്നതിനുള്ള സാധ്യത തള്ളിക്കളയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൗസിംഗ് ഫോര്‍ ഓള്‍ പ്ലാനിന്റെ ഭാഗമായി പരമാവധി പേര്‍ക്ക് വീടുകള്‍ കണ്ടെത്തി നല്‍കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്, അത് ശരിയായ ദിശയിലാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു.ആദ്യമായി വാങ്ങുന്നവര്‍ക്കായുള്ള ഹെല്‍പ്പ് ടു ബൈ സ്‌കീം രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാനും 30,000 യൂറോയുടെ നിലവിലുള്ള ടാക്സ് ബാക്ക് പരിധി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കാനും ഒബ്രിയന്‍ തന്റെ വകുപ്പിന്റെ ബജറ്റ് പ്രൊപ്പോസലില്‍ നിര്‍ദേശിച്ചു.
ഫസ്റ്റ് ഹോം ഷെയര്‍ ഇക്വിറ്റി സ്‌കീം വഴി സ്വന്തമായി വീടുകള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ചതോടെ   ഭവനമേഖലയില്‍ ഗണ്യമായ തോതില്‍ പ്രതിസന്ധി കുറയ്ക്കാന്‍ സാധിച്ചേക്കും.https://www.firsthomescheme.ie/faqs/redeeming-your-equity-share/
വാടകയ്ക്ക് താമസിക്കുന്നവരെ, അവരുടെ വീടുകളില്‍ നിന്നും കുടിയൊഴിപ്പിക്കാതെ ,അവര്‍ക്ക് അതേ വീട് വാങ്ങാനുള്ള സാഹചര്യം ഉണ്ടായാല്‍ അത് വാങ്ങാന്‍ ലോക്കല്‍ കൗണ്‍സിലുകളെ അനുവദിക്കുന്ന ടെനന്റ് ഇന്‍ സിറ്റു സ്‌കീമും വരും വര്‍ഷത്തേക്ക് നീട്ടുമെന്നും അദ്ദേഹം സൂചന നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *