ദുബായ്- യു.എ.ഇയിൽ മന്ത്രിയാകുന്നതിന് താത്പര്യമുള്ള യുവജനങ്ങളിൽനിന്നും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അപേക്ഷ ക്ഷണിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്.
യുവജനങ്ങളെ പ്രതിനിധീകരിക്കുകയും പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കാണുന്ന യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ യു.എ.ഇ കാബിനറ്റിൽ യുവജന മന്ത്രിയാകും.തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് യു.എ.ഇയെക്കുറിച്ച് അറിവുണ്ടായിരിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധീരനും ശക്തനുമായിരിക്കുക. മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവരായിരിക്കുക എന്നിവയാണ് യോഗ്യതയെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി
യുവജന മന്ത്രിയാകാൻ കഴിവുള്ളവരും സത്യസന്ധരുമായവർ അവരുടെ അപേക്ഷകൾ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs@moca.gov.ae എന്ന വിലാസത്തിൽ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
إلى أبنائنا الشباب والشابات في دولة الإمارات .. أبحث عن شاب أو شابة من المتميزين .. يمثلون قضايا الشباب .. وينقلون آراءهم .. ويتابعون الملفات الحكومية التي تهمهم .. ليكون وزيراً/وزيرةً للشباب معنا في حكومة الإمارات ..نريده ملمّاً بقضايا وطنه، واعياً لواقع مجتمعه، ميدانياً في…
— HH Sheikh Mohammed (@HHShkMohd) September 24, 2023
2023 September 24IndiaUAEMINISTERtitle_en: uae invite application to ministership