വാഷിങ്ടണ്‍: പാശ്ചാത്യലോകം നുണകളുടെ സാമ്രജ്യമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്. യു.എന്‍ ജനറല്‍ അസംബ്ളിയില്‍ വച്ചാണ് പരാമര്‍ശം. യു.എസ് ആസ്ഥാനമായ ശക്തികേന്ദ്രം തുല്യതയില്‍ വിശ്വസിക്കുന്ന മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.രണ്ടാം ലോകമഹായുദ്ധസമയത്ത് യുഎസിനും സഖ്യകക്ഷികള്‍ക്കുമൊപ്പം നാസികള്‍ക്കെതിരെ പോരാടിയ രാജ്യമായിരുന്നു സോവിയറ്റ് യുണിയന്‍. ആ സമയത്തു പോലും പാശ്ചാത്യ ശക്തികള്‍ സോവിയറ്റ് യൂണിയനെതിരേ ആക്രമണം ആസൂത്രണം ചെയ്തിരുന്നെന്നും ലാവ്റോവ് ആരോപിച്ചു. നാറ്റോ സഖ്യം കിഴക്കന്‍ മേഖലയിലേക്ക് വ്യാപിപ്പിക്കില്ലെന്ന് സോവിയറ്റ്~റഷ്യന്‍ നേതാക്കള്‍ക്ക് സംഘടന ഉറപ്പ് നല്‍കിയിരുന്നതാണ്. ഈ ഉറപ്പ് ലംഘിക്കപ്പെടുകയാണ് ചെയ്തതെന്നും ലാവ്റോവ് ചൂണ്ടിക്കാട്ടി. യുക്രെയ്നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തില്‍ കലാശിച്ചത്.പാശ്ചാത്യലോകം യുക്രെയ്നെ സൈനികവത്കരിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യക്കും ചൈനക്കുമെതിരെ സഖ്യമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ലാവ്റോവ്.

By admin

Leave a Reply

Your email address will not be published. Required fields are marked *