തിരുവനന്തപുരം: പാര്‍ട്ടി തീരുമാനിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി. എതിരാളിയായിട്ട് ആരു വന്നാലും ഭയമില്ലെന്നും തരൂര്‍ മാധ്യമങ്ങളോടു വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു നിന്നു മത്സരിച്ചാലും പോരാട്ടത്തിനു തയാറാണെന്ന് തരൂര്‍ വ്യക്തമാക്കി.
‘തിരുവനന്തപുരത്തു ഞാന്‍ ചെയ്ത സേവനങ്ങള്‍ ജനങ്ങള്‍ക്കറിയാം. എതിരാളിയായിട്ട് ആരു വന്നാലും ഭയമില്ല. അവര്‍ വന്ന് അവരുടെ കാര്യം പറയട്ടെ.
ഞാന്‍ എന്റെ റെക്കോര്‍ഡുകള്‍ ചൂണ്ടിക്കാണിക്കും. ജനങ്ങള്‍ തീരുമാനമെടുക്കും. നരന്ദ്ര മോദി വന്നാലും അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ തയാറാണ്. ഒരു ഭയവുമില്ല’ തരൂര്‍ വ്യക്തമാക്കി.
‘ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കാന്‍ പോകുന്ന ഒരു തിരഞ്ഞെടുപ്പാണിത്. ബിജെപി സര്‍ക്കാരിനെ മാറ്റിയില്ലെങ്കില്‍ അവര്‍ ഭാരതത്തിനെ തന്നെ മാറ്റുമെന്നാണു ഭയം. ആരോഗ്യമുണ്ടെങ്കില്‍ പ്രവര്‍ത്തിക്കണം, മത്സരിക്കണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്’ തരൂര്‍ പറഞ്ഞു.