വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യനിൽ വെച്ച് പിടിപ്പിച്ച് നേട്ടം കൈവരിച്ച് അമേരിക്കൻ ഡോക്ടർമാർ. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം, മസ്തിഷ്‌ക മരണം സംഭവിച്ചയാളിലാണ് വെച്ചുപിടിപ്പിച്ചത്. 58-കാരനായ നേവി വെറ്ററന്് ശസ്ത്രക്രിയ നടത്തിയാണ് അമേരിക്കൻ ഡോക്ടർമാർ ചരിത്രം കുറിച്ചത്. പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് വെച്ചുപിടിപ്പിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

ഹൃദ്രോഗം ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു 58-കാരൻ. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇദ്ദേഹത്തിന് സാധാരണഗതിയിലുള്ള ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ആരോഗ്യനില വഷളായി നേവി വെറ്ററൻ പയ്യേ മരണത്തിലേക്ക് നീങ്ങി. അമേരിക്കയിലെ മേരിലാൻഡ് ആശുപത്രിയിലെ ഡോക്ടർമാർ മസ്തിഷ്‌ക മരണവും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഇയാളിൽ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞ മാസമായിരുന്നു ശസ്ത്രക്രിയ. നിലവിൽ നേവിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അദ്ദേഹത്തിന് കസേരയിൽ എഴുന്നേറ്റിരിക്കാനും സംസാരിക്കാനും കഴിയുന്നതായി ഭാര്യ പറഞ്ഞു.

കഴിഞ്ഞ വർഷവും ഇതേ മേരിലാന്റ് ആശുപത്രി വൈദ്യശാസ്ത്ര ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു. ആദ്യമായി പന്നിയുടെ ഹൃദയം മനുഷ്യനിൽ വെച്ചുപിടിപ്പിച്ച അതേ ആശുപത്രിയിൽ തന്നെയാണ് രണ്ടാമതും ശസ്ത്രക്രിയ നടത്തിയതെന്ന് മറ്റൊരു പുതുചരിത്രം കൂടി. സേവിഡ് ബെന്നറ്റ് എന്നയാൾക്കാണ് ആദ്യം പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്. എന്നാൽ നിർഭാഗ്യവശാൽ രണ്ട് മാസത്തിന് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *