വാഷിങ്ടണ്‍: ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ കാനഡ കൈമാറിയിട്ടുള്ളതായി കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോഹന്‍.
ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഫൈവ് ഐസ് എന്ന സംഘടനയ്ക്കാണ് തെളിവു നല്‍കിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഇതില്‍ പറയുന്നതെന്നും കോഹന്‍.
പരസ്പരം രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിനായി രുപീകരിച്ച അന്തര്‍ദേശീയ സഖ്യമാണ് ഫൈവ് ഐസ്. ഇവിടെ നിന്നു കിട്ടിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയതെന്ന് സി.ടി.വി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കോഹന്‍ പറഞ്ഞു.
ജസ്ററിന്‍ ട്രൂഡോ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ആശങ്കയുണ്ടെന്നും സ്ഥിതി യു.എസ് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കണ്‍ പ്രതികരിച്ചതിന് പിന്നാലെയാണ് കോഹന്റേയും ഇക്കാര്യത്തിലെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.