പ്രതീകാത്മക ചിത്രം നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്രസംഘം വച്ച വലയിൽ രണ്ടു വവ്വാലുകൾ കുടുങ്ങി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് രണ്ടു വവ്വാലുകളെ കിട്ടിയത്. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും. ശനിയാഴ്ച ജാനകിക്കാട് മേഖലയിലും വല വിരിക്കുന്നുണ്ട്. കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു കോർപറേഷൻ പരിധിയിൽ ചെറുവണ്ണൂരിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് രോഗി താമസിക്കുന്നതിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയൻമെന്റ് സോൺ ആയിരിക്കുമെന്ന് കലക്ടർ എ.ഗീത പറഞ്ഞു.