റിയാദ്- പാക്കിസ്ഥാനിൽ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ 64 ടൺ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തിനിരയായ പഞ്ചാബ് പ്രവിശ്യയിലെ മുസാഫർഖർ മേഖലയിൽ ദുരിതമനുഭവിക്കുന്നവർക്കാണ് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തത്.
4725 കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കളായി. 64 ടൺ ഭക്ഷ്യ വസ്തുക്കളാണ് മേഖലയിൽ വിതരണം ചെയ്തത്. 2023-24 വർഷത്തിൽ പാക്കിസ്ഥാനിലെ ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി നാലു ഘട്ടങ്ങളിലായി 1,05,000 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ കിറ്റിനും അവശ്യ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ 95 കിലോഗ്രാം ഭാരമുണ്ട്. സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ, പക്തൂൺ, ഗിൽജിത്, ബാൾട്ടിസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിലെ പ്രദേശങ്ങളാണ് പദ്ധതിക്കു കീഴിൽ വരുന്നത്.
2023 September 15Saudititle_en: King Salman relief in Pakistan 64 tons of food kits were distributed