കുവൈറ്റ്: കുവൈറ്റില്‍ യുവാവിനെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തൈമ മേഖലയിലാണ് സംഭവം. ഒരാളെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ജഹ്റയില്‍ നിന്നുള്ള സുരക്ഷാ പട്രോളിംഗ് സംഘം സംഭവസ്ഥലത്തെത്തി.വാഹനത്തില്‍ കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ കുത്തേറ്റ മുറിവുകള്‍ കാണപ്പെട്ടതായാണ് പോലിസ് അറിയിപ്പ്. കൊല്ലപ്പെട്ടത് 33 വയസ്സുള്ള ബിദുനീയാണെന്നും പൊലീസ് വെളിപ്പെടുത്തി, മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് റഫര്‍ ചെയ്തു. അന്വേഷണം ആരംഭിക്കാനും പ്രതിയെ പിടികൂടാനും അന്വേഷണ സംഘത്തെ നിയോഗിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.