കുവൈറ്റ്: കുവൈറ്റില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച മദ്യവുമായി 23 പേര്‍ അറസ്റ്റില്‍.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രതിനിധീകരിക്കുന്ന ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന്റെ സുരക്ഷാ പരിശോധനയിലാമ് 9 വ്യത്യസ്ത കേസുകളിലായി 540 കുപ്പി മദ്യം കൈവശം വച്ച വിവിധ രാജ്യക്കാരായ 23 പേരെ അറസ്റ്റ് ചെയ്തത്.
ഖൈത്താന്‍ മഹ്ബൂല, ഫഹാഹീല്‍, സുലൈബിഖാത്ത് പ്രദേശങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.