കുവൈറ്റ്: കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അല്‍ ജാബര്‍ അല്‍ സബാഹ് കുവൈറ്റിലെ ഇറാഖ് അംബാസഡര്‍ അല്‍ മന്‍ഹല്‍ അല്‍ സഫിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചര്‍ച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്രാതിര്‍ത്തി നിര്‍ണയ ഉടമ്പടി സംബന്ധിച്ച് ഇരുവരും തര്‍ച്ച ചെയ്തു. ഇറാഖിലെ ഫെഡറല്‍ സുപ്രീം കോടതിയുടെ സമീപകാല നിയമമാണ് ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രധാനമെന്ന് മന്ത്രാലയ പ്രസ്താവനയില്‍ പറയുന്നു.