ഫാബ്രിക് ഡൈയായും ഭക്ഷണത്തിന് നിറവും സ്വാദും നൽകുന്നതിനുമൊക്കെ കുങ്കുമപ്പൂവ് ഉപയോഗിക്കാറുണ്ട്. മറ്റ് പല ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും പോലെ കുങ്കുമപ്പൂവും ഒരു ചായയാക്കി മാറ്റാം. ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂവ് ചേർത്ത് ചായ തയ്യാറാക്കി കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്.
കുങ്കുമപ്പൂവിൽ നിരവധി വൈവിധ്യമാർന്ന രാസഘടകങ്ങൾ ഉണ്ട്. ഇവയിൽ ചിലത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കാം.
കൊളസ്ട്രോള്‍ കുറയ്ക്കാനും കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിലൂടെയും ഹൃദയോരോഗ്യം സംരക്ഷിക്കാം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കുങ്കുമപ്പൂവ് ചില ക്യാന്‍സര്‍ സാധ്യതകളെ തടയുമെന്നും പഠനങ്ങള്‍ പറയുന്നു.
ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും കുങ്കുമപ്പൂവ് ചേർത്ത് ചായ കുടിക്കാം. കുങ്കുമപ്പൂവ് പിഎംഎസ് ലക്ഷണങ്ങളുടെ തീവ്രത കുറയുന്നതിനും സഹായിക്കും. കുങ്കുമപ്പൂവിൽ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വിഷാദരോഗ ലക്ഷണങ്ങളെ ചെറുക്കുന്നതിന് ഇത് സഹായിക്കും.