റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തില്‍ നിന്ന് റിയാദിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ നാലംഗ ഇന്ത്യന്‍ കുടുംബമാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാന്‍ ഗൗസ് (നാല്) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. അഞ്ചാമന്‍ ആരാണെന്ന് അറിവായിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ ആറിന് റിയാദിനടുത്ത് തുമാമയില്‍ ഹഫ്‌ന –