കൊല്ലം: കിളിക്കൊല്ലൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചാത്തിനാംകുളം സ്വദേശിയായ വിജയ(61)നാണ് പിടിയിലായത്. നാല് മാസം മുമ്പായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ വീടുമായുള്ള പരിചയം മുതലെടുത്ത് പ്രതി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി ബലംപ്രയോഗിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് യുവതി ആരോടും വിവരം പറഞ്ഞിരുന്നില്ല.
പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ വിവരം പുറത്താകുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ചോദ്യം ചെയ്‌തെങ്കിലും പ്രതി കുറ്റം സമ്മതിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയില്‍ ഇയാള്‍ തന്നെയാണ് പ്രതിയെന്ന് വെളിപ്പെടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.