കല്‍പ്പറ്റ- നാടിനെ നടുക്കിയ വയനാട് മക്കിമല വാഹനാപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരം ഇന്ന്. അപകടത്തില്‍ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആറ് പേരുടെ സംസ്‌കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്‌കാരം പൊതു ശ്മശാനത്തിലും നടക്കും. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് 12 മണിക്ക് മക്കിമല എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. ദുരന്തത്തില്‍ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അപകടത്തില്‍ മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും പരിക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ ഡ്രൈവര്‍ മണികണ്ഠനുള്‍പ്പെടെ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്. ജീപ്പില്‍ 14 പേരായിരുന്നു ഉണ്ടായിരുന്നത്. താഴ്ചയിലേക്ക് മറിഞ്ഞപ്പോള്‍ പലര്‍ക്കും തലയ്ക്ക് ക്ഷതമേറ്റു. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വിശദാന്വേഷണവും ഇന്ന് തുടങ്ങും. ജീപ്പ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തലപ്പുഴയില്‍ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിടും.
2023 August 26KeralaWynadaccidentdriverMedical Collegeഓണ്‍ലൈന്‍ ഡെസ്‌ക് title_en: Seriously injured in Wayanad accident shifted to KOZ medical college